EDAPPAL
കൂടെയുണ്ട് കരുത്തേകാൻ:ബോധവൽക്കരണ ക്ലാസ് നടത്തി
എടപ്പാൾ : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ “കൂടെയുണ്ട് കരുത്തേകാൻ” പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളും നിയമവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി കോ-ഓർഡിനേറ്ററുമായ പി പി പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ഫിറോസ് ഖാൻ, സ്കൂൾ വിമുക്തി കോ-കോർഡിനേറ്റർ എം.റിനു, എം ഡി ശ്രുതി എന്നിവർ പ്രസംഗിച്ചു.