തിരൂർ

തിരൂരിലെ കാരണവർ അഡ്വക്കേറ്റ് വി എംകെ അഹമ്മദ് സാഹിബ് നിര്യാതനായി.

തിരൂരിലെ കാരണവരും മുതിർന്ന അഭിഭാഷകനും പൗരപ്രമുഖനുമായ അഡ്വക്കേറ്റ് വി എംകെ അഹമ്മദ് സാഹിബ് (101) നിര്യാതനായി.

തിരൂരിന്റെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ബാർ അസോസിയേഷൻ, എം.ഇ.എസ്, എം.എസ്. എസ്., ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ്, തുടങ്ങിയ ഒട്ടനവധി സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

താഴെപ്പാലംപള്ളി, ടൗൺ പള്ളി, റെയിൽവേ സ്റ്റേഷൻ പള്ളികളിൽ അദ്ദേഹം പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ജംഇയ്യത്തുൽ തർബിയ്യത്തില്‍ ഇസ്ലാമിയയുടെ പ്രസിഡണ്ടാണ്‌ .

ചേന്നമംഗലത്തെ അഞ്ചാം പരുത്തി തറവാട്ടിലെ ഖദീജയാണ് സഹധർമ്മിണി. ഡോക്ടർ സഫിയ, ഹഫ്സാ, ഡോക്ടർ മുഹമ്മദ് സുബൈർ, അബ്ദുൽ ലത്തീഫ് (റിട്ടയേർഡ് കെ എസ് ഇ ബി ഇഞ്ചിനിയർ), മുഹമ്മദ് ഹാരിസ് (ബിസിനസ്) എന്നിവർ മക്കളാണ്. വാർദ്ധക്യസഹജമായ പ്രയാസങ്ങൾ കാരണം കഴിഞ്ഞ എട്ട് വർഷമായി പ്രാക്ടീസ് നിർത്തിയിരിക്കുകയായിരുന്നു. തന്റെ മുക്കാൽ നൂറ്റാണ്ട് കാലത്തെ നിയമ പോരാട്ടങ്ങളുടെ ഓർമ്മകളുമായി തിരൂർ ജില്ലാ ആശുപത്രിക്ക് സമീപമുളള വീട്ടിൽ ഭാര്യയോടും ഇളയ മകന്റെ കുടുംബത്തോടുമൊപ്പം വിശ്രമജീവിതം നയിച്ചുവരവേയാണ് തിരൂരിൻ്റെ കാരണവരുടെ വിടവാങ്ങൽ.

മയ്യത്ത് നമസ്കാരം നാളെ ബുധനാഴ്ച രാവിലെ 12 മണിക്ക് തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button