MARANCHERY
അഡ്വ. ഷെരീഫ് ഉള്ളത്ത് അനുസ്മരണം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി : പൊതുപ്രവർത്തനരംഗത്ത് മാതൃകയാക്കേണ്ട വ്യക്തിത്വമാണ് അഡ്വ. ഷെരീഫ് ഉള്ളത്തിന്റേതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള സാംസ്കാരിക പരിഷത്ത് മഞ്ചേരിയിൽ സംഘടിപ്പിച്ച ഷെരീഫ് ഉള്ളത്ത് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഷെരീഫ് ഉള്ളത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം അരിപ്പ ഭൂസമര മുന്നണിപ്പോരാളി ശ്രീരാമൻ കൊയ്യോന് സമ്മാനിച്ചു. കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. സിതാര ഉള്ളത്ത് അധ്യക്ഷയായി. പി. ഷംസുദ്ദീൻ, കെ.പി.എ. മജീദ്, അഡ്വ. എൻ.സി. ഫൈസൽ, അയ്യൂബ് മേലേടത്ത്, രാധാകൃഷ്ണൻ പൂവത്തിക്കൽ, പി. ഷാനവാസ്, അഡ്വ. യഹ്‌യ, കണ്ണിയൻ അബൂബക്കർ, ശശി മങ്കട, പി.കെ. സത്യപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.