EDAPPAL
കാലടി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ CDS ക്ഷീര ദിനാഘോഷം സംഘടിപ്പിച്ചു
എടപ്പാൾ: കാലടി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ cds ക്ഷീര ദിനാഘോഷം സംഘടിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ രമണി. എം. പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹു. വൈസ് പ്രസിഡന്റ് ബൽക്കീസ് കൊരണപറ്റ അധ്യക്ഷത വഹിച്ചു. ബഹു. പ്രസിഡന്റ് ബാബു. കെ. ജി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെറ്റ റിനറി ഡോക്ടർ ശ്രീ. പ്രദീപ് മൃഗപരിപാലനത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തൊഴിലുറപ്പ് പദ്ധതിപ്രകാരം ക്ഷീരകർഷകർക്ക് ലഭിക്കുന്ന തൊഴുത്ത്, അസോളാ ടാങ്ക് നിർമ്മാണം, തീറ്റപ്പുൽകൃഷി എന്നിവയെക്കുറിച്ച് ഓവർസിയർ മിസ്റ്റർ ഷാഫി വിശദീകരിച്ചു.ബ്ലോക്ക് കോഡിനേറ്റർ ഷൈമ നന്ദി പറഞ്ഞു. Cds അക്കൗണ്ടന്റ്, cds അംഗങ്ങൾ പങ്കെടുത്തു.