CHANGARAMKULAM

ചിക്കൻ വ്യാപാരികളുടെ ന്യായമായ സമരം സർക്കാർ പരിഗണിക്കണമെന്ന് കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ്

ചങ്ങരംകുളം: ചിക്കൻ വ്യാപാരികളുടെ ന്യായമായ സമരം സർക്കാർ പരിഗണിക്കണമെന്ന് കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ചങ്ങരംകുളം തൃശൂർ റോഡിലെ മഴവെള്ള പ്രശ്നം രൂക്ഷമാണന്നും അടിയന്തിരമായി കാനകൾ ക്ലീൻ ചെയ്ത് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും യോഗംആവശ്യപ്പെട്ടു.തൃശൂർ റോഡിലെ പല വ്യാപാര സ്ഥാപനങ്ങളിലേക്കും മഴവെള്ളം കയറി നിരവധി നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ചെറുകിട വ്യാപാരികൾക്ക് പ്രയാസമുണ്ടാക്കും വിധം കൂൺ പോലെ ഉയർന്നുവന്ന വഴിയോര കച്ചവടത്തെ പൊളിച്ചു നീക്കാൻ ആവശ്യമായ നടപടി സ്വീകരിച്ച ബന്ധപ്പെട്ടവരോടുള്ള നന്ദി അറിയിക്കുകയും വീണ്ടും ഷെഡ്ഡുകൾ പൊങ്ങി വരുമ്പോൾ ഉടൻ തന്നെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും യോഗംഅഭിപ്രായപ്പെട്ടു.
പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഒ. മൊയ്തുണ്ണി, ഉമർ കുളങ്ങര, ഉസ്മാൻ കളേഴ്സ്,മുഹമ്മദാലി പഞ്ചമി, എ.എ.നാസർ, സെയ്തലവി ഹാജി, സുനിൽ ചിന്നൻ , കെ വി.ഇബ്രാഹിംക്കുട്ടി, ടി .കൃഷണൻ നായർ , വി.കെ.എം. നൗഷാദ്, രവി എരിഞ്ഞിക്കാട്ട്, സലിം കാണിയൂർ, അരുൺ മുരളി, ഷഹന, ഗീത എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button