PONNANI

“സമഗ്ര മാറ്റത്തിന്; ജനകീയ മുന്നേറ്റം”ദ്വൈമാസ അംഗത്വ കാംപയിൻ ആരംഭിച്ചു.

പൊന്നാനി: സമഗ്ര മാറ്റത്തിന്  ജനകീയ മുന്നേറ്റം” എന്ന ശീർഷകത്തിൽ പൊന്നാനി കൽച്ചറൽ വേൾഡ് ഫൌണ്ടേഷൻ  2022- 2025 വർഷത്തേക്കുളള അംഗത്വ  കാംപയിന്റെ താലൂക്ക് തല ഉദ്ഘാടനം തുഞ്ചത്ത് എഴുത്തഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വളളത്തോൾ ,ഇ പി രാജീവിൽ നിന്ന് ആദ്യ അംഗത്വം സ്വീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

2021 ഒക്ടോബർ 2 മുതൽ ഡിസമ്പർ 1 വരെ നീണ്ടു  നില്‍ക്കുന്ന ദ്വൈമാസ കാംപയിനാണ് ആചരിക്കുന്നത്. എടപ്പാൾ ചുങ്കത്ത് മദർ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ലഘുലേഖ പ്രകാശനം നിർവ്വഹിച്ചു.വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് മജീദ് കഴുങ്ങിൽ മുഖ്യാതിഥി ആയിരുന്നു. “സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം” എന്ന വിഷയത്തിൽ അബ്ദുല്ലതീഫ് കളക്കര മുഖ്യ പ്രഭാഷണം നടത്തി

അബ്ദുട്ടി പി എ,  ഇ ഹൈദർ അലി മാസ്റ്റർ,  മുനീറ ടി, അശ്റഫ് നൈതല്ലൂർ, PCWF മോഹനൻ പി, മുസ്തഫ കാടഞ്ചേരി തുടങ്ങിയവർ ആശംസകൾ നേർന്നു.
രാജൻ തലക്കാട്ട് സ്വാഗതവും , ഇ പി രാജീവ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button