EDAPPAL

റോഡിനോടു ചേർന്ന് മണ്ണെടുപ്പ് ഭീതിയിൽ നാട്ടുകാർ

എടപ്പാൾ : ശുകപുരം ചമ്പ്രമാണം ക്ഷേത്രത്തിനു സമീപത്തു നിന്ന് അംബേദ്കർ കോളനിയിലേക്കു പോകുന്ന റോഡരികിൽനടന്ന അനധികൃത മണ്ണെടുപ്പു മൂലം റോഡും പ്രദേശവാസികളും ഭീതിയിലായി. റോഡിന്റെ അതിർത്തിയോടു ചേർന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണെടുത്തതാണ് ആശങ്കയ്ക്കു കാരണമായത്. ഇതോടെ നിരവധി വാഹനങ്ങൾ പോകുന്ന ഈ റോഡും ഇതിന്റെ അപ്പുറത്തുള്ള നിരവധി വീട്ടുകാരും ഭീതിയിലാണ്. കഴിഞ്ഞവർഷം തന്നെ പ്രദേശവാസികൾ ഇതുസംബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബിന്റെ നേതൃത്വത്തിൽ അധികാരികൾ സംഭവസ്ഥലം സന്ദർശിച്ച് റോഡും വീടുകളും സുരക്ഷിതമാക്കാനുള്ള നടപടികളാരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button