kaladi
ദാറു തഖ് വ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ കീഴിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു .
കാലടി | മാണൂർ മോഡേൺ ഓഡിറ്റോറിയം മൈതാനത്ത് സംഘടിപ്പിച്ച ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. അബ്ദുൽ മജീദ് സുഹ്രി നമസ്കാരത്തിനും ഖുതുബക്കും നേത്രത്വം നൽകി .
ഐക്യവും സമാധാനവും കാത്ത് സൂക്ഷിക്കാനും നാടിൻ്റെ നൻമക്കായ് ഒന്നിച്ച് നിൽക്കേണ്ടതിൻ്റെ കൂടെ ചേർന്ന് നിൽക്കാനും അദ്ധേഹം തൻ്റെ ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു .
ഇന്ന് നാടിൻ്റെ പൊതു തിൻമയായ ലഹരിക്കെതിരെ ലഹരി വിരുദ്ധ പ്രതിജ്ഞയും നാടന്നു. രാവിലെ 7:30 ന് നടന്ന ചടങ്ങിൽ ഏകദേശം അഞ്ഞൂറോളം പേർ പങ്കെടുത്തു.