EDAPPAL
വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. എ നജീബ് അധ്യക്ഷനായിരുന്നു. 20 25 _2026 വർഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. മുൻ പ്രസിഡണ്ട് കഴുങ്കിൽ മജീദ് ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ ,വൈസ് പ്രസിഡണ്ട് ഫസീല സജീബ്, പഞ്ചായത്ത് അംഗങ്ങളായ സി. പി സുമിത്ര, സി. വി ശരീഫ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ പാറക്കൽ കെ .പി റാബിയ, ഇ .എസ് സുകുമാരൻ, എൻ .ഷീജ, ദിലീപ് എരുവപ്ര, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ .രാജേഷ്, പത്തിൽ അഷറഫ്, ടിപി ഹൈദരാലി ഭാസ്കരൻ വട്ടംകുളം, പ്രഭാകരൻ നടുവട്ടം, കെ. വി .അശോകൻ പ്രസംഗിച്ചു.