Local newsVATTAMKULAM

കാട്ടുപന്നികളുടെ ശല്യത്തിൽ പൊറുതി മുട്ടി വട്ടംകുളം മേഖലയിലെ കർഷകർ

വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടുതവണ പന്നി വേട്ട നടന്നിട്ടും പന്നികളുടെ വിളയാട്ടത്തിന് ഇനിയും അറുതി ആയിട്ടില്ല . കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപാണ് വട്ടംകുളത്തെ പാടശേഖരത്തിൽ കാട്ടുപന്നികൾ അഴിഞ്ഞാടി കൃഷി നശിപ്പിച്ചത്. ഇപ്പോൾ വീണ്ടും ഗ്രാമീണ മേഖലയിലെ അടികാടുകളിലും ആളൊഴിഞ്ഞ മേഖലകളിലും ഇവ രാത്രികാലങ്ങളിൽ തമ്പടിക്കുന്നുണ്ട്.
നിരവധി വീട്ടുകാരുടെ പറമ്പുകളിലും അടുക്കളത്തോട്ടത്തിലും ഇവ രാത്രികാലങ്ങളിൽ അക്രമം അഴിച്ചുവിടുക പതിവ് കാഴ്ചയാണ്. വാഴയും ചേമ്പും ചേനയും കപ്പ കൃഷിയും എല്ലാം ഇവ കൂട്ടത്തോടെ നശിപ്പിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button