CHANGARAMKULAM
ചങ്ങരംകുളം മുൻ എസ് ഐ അൽത്താഫ് അലി പോലീസ് യൂണിഫോമിനോട് വിട പറയുന്നു
ചങ്ങരംകുളം: ചങ്ങരംകുളം
മുൻ എസ് ഐ യും
തൃശൂർ ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസറുമായ എം. അൽത്താഫ് അലി കേരളാ പോലീസ് സേനയോട് വിടപറയുന്നു. ഇംഗ്ലീഷിലും അറബിയിലും ബിരുദാനന്തര ബിരുദധാരിയായ അൽത്താഫ് അലിയ്ക്
കേരള യൂണിവേഴ്സിറ്റിയിൽ അറബിക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം ലഭിച്ചതിനാലാണ് പോലീസ് വകുപ്പിനോട് വിടപറയുന്നത്.
തിരുവനന്തപുരം പൂവാർ സ്വദേശിയായ അൽത്താഫ് അലി 2007 ലാണ് കേരളാ പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടറായി നിയമിതനായത്. ഇതിനുമുമ്പ് മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.