CHANGARAMKULAM

ബാല്യം, കിരണം പ്രതിരോധ ചികിത്സ പദ്ധതികൾക്ക് തുടക്കമായി.

ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് ഗവ ആയുർവേദ ഡിസ്പെൻസറിയിൽ കുട്ടികൾക്കായുള്ള രോഗപ്രതിരോധ ചികിത്സ പദ്ധതിക്ക് തുടക്കം. ബാല്യം, കിരണം എന്നീ പദ്ധതികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെവി ഷഹീർ നിർവഹിച്ചു.ഡോക്ടർ ലീന വികെ സ്വാഗതം പറഞ്ഞ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമദാസ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഹനാ നാസർ, അഷ്റഫ് കാളച്ചാൽ, നിംന ചെമ്പ്ര, മൈമൂന, സെക്രട്ടറി അനൂപ് സംസാരിച്ചു.ഫാർമസിസ്റ്റ് നിക്കിഷാ നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button