കനത്ത മഴക്കിടെ മലപ്പുറത്തു ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം :യാത്രകാർക്ക് പരിക്ക്.
മങ്കട ചേരിയത്തു സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രകാർക്ക് പരിക്ക്. പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ചേരിയം ഹൈസ്ക്കൂളിന് സമീപത്തുവച്ച് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ അപകടം സംഭവിച്ച സ്ഥലത്തേക്ക് മഴവെള്ളം കുത്തിയൊലിചെത്തിയിരുന്നു ഇതുകാരണത്താൽ റോഡും വെള്ളകെട്ടിനാൽ മൂടി.നിന്നും ചേര്യം ഭാഗത്ത് നിന്ന് ആളെ കയറ്റി വരികയായിരുന്ന ബസ് അപകടം സംഭവിച്ച സ്ഥലത്തു നിന്നും 100 മീറ്റർ അകലെനിന്നും ആളെ കയറ്റി കയറ്റം കയറി വളവുതിരിയുന്നതിനിടെയാണ് അപകടമുണ്ടായത്.
കയറ്റം കയറി വളവു ഭാഗത്തേക്ക് മറിയുകയായിരുന്നു.ഡ്രൈവറും കണ്ടക്ടറുമടക്കം പന്ത്രണ്ടിലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് മറിഞ്ഞ ശബ്ദം കേട്ടെത്തിയ സമീപവാസികൾ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പ്രദേശത്തേക്ക് ഒലിച്ചെത്തുന്ന വെള്ളവും റോഡിന്റെ വശം കുറവുമായാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
എതിരെ വന്ന വാഹനത്തിന് വഴി മാറിനൽകുന്ന സമയം ഇരു വാഹനങ്ങളും നേരിയ രീതിയിൽ ഉരസിയിട്ടുണ്ട്. ഇതേ സമയം റോഡിന്റെ വശം ഇടിഞ്ഞതോടെ ബസ് താഴ്ന്ന ഭാഗത്തേക്ക് മറിയുകയായിരുന്നു.ഡ്രൈവറും കണ്ടക്ടറുമടക്കം പന്ത്രണ്ടിലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് മറിഞ്ഞ ശബ്ദം കേട്ടെത്തിയ സമീപവാസികൾ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പ്രദേശത്തേക്ക് ഒലിച്ചെത്തുന്ന വെള്ളവും റോഡിന്റെ വശം കുറവുമായാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപകടത്തിൽ അഞ്ച് കുട്ടികൾക്ക് നിസ്സാരമായും ഒരു കുട്ടിക്ക് ഗുരുതരമായും പരുക്കേറ്റിട്ടുണ്ട്.ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ
ആശുപത്രിയിലും മറ്റുള്ളവർ മങ്കട ഗവ: ആശുപത്രിയിലും ചികിത്സ തേടി