EDAPPAL

വര്‍ഷങ്ങള്‍ക്ക് ശേഷം പന്താവൂര്‍ കോലത്ത് പാടത്തിലെ പത്തേക്കര്‍ തരിശു നിലത്തില്‍ കൃഷിആരംഭിക്കുന്നു.

എടപ്പാള്‍ : കോലത്ത് പാടത്തില്‍ ശേഷിക്കുന്ന പത്ത് ഏക്കര്‍ തരിശു നിലത്തില്‍ കൂടി കൃഷിയിറക്കുന്നു. പന്താവൂര്‍ സ്വദേശികളായ സുഹൃത്തുകള്‍ ചേര്‍ന്നാണ് കൃഷിയിറക്കുന്നത്. ആദ്യപടി എന്നോളം ട്രാക്ടര്‍ ഉപയോഗിച്ച് നിലം പാകപ്പെടുത്തി തുടങ്ങി. കോലൊത്തു പാടത്തില്‍ 125 ഏക്കര്‍ നിലവില്‍ കൃഷി ചെയ്ത് വരുന്നുണ്ടെന്നും ശേഷിക്കുന്നതില്‍ 10 ഏക്കര്‍ കൂടിയാണ് വിപിന്‍ പള്ളിക്കരയും രതീഷ് മണക്കടവത്തും ചേര്‍ന്ന് കൃഷി ചെയ്യാന്‍ ഒരുങ്ങുന്നത്. ഇവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും ആലംങ്കോട് കൃഷി ഭവനില്‍ നിന്നും ഉണ്ടാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച കൃഷി അസിസ്റ്റന്റ് സുബീഷ് പറഞ്ഞു. സുഹൃത്ത് രതീഷുമായി ചേര്‍ന്നാണ് സംസ്ഥാന പാതയോട് ചേര്‍ന്നുള്ള പത്തേക്കറില്‍ കൃഷി ആരംഭിക്കുന്നതെന്നും കൃഷി ഭവന്റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും യുവകര്‍ഷകനായ വിപിന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button