സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: ബാറിലും ഹോട്ടലിലും ഇരുന്ന്് കഴിക്കാം.
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ നല്കാന് തീരുമാനമായത്. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റന്റുകളിലും പ്രവേശിക്കാം.
ബാറുകളില്‍ ഇരുന്ന് കഴിക്കുന്നതിനും ഇനി മുതല്‍ തടസമുണ്ടാകില്ല. എ.സി ഉപയോഗിക്കാന്‍ പാടില്ല. സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. ജനലുകളും വാതിലുകളും തുറന്നിടണം. ഇവിടങ്ങളില്‍ തൊഴിലാളികളും രണ്ട് ഡോസ് വാക്സീന് എടുത്തവരാകണം.
നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ
പുറത്തിറങ്ങാനുള്ള നിബന്ധനകള്‍ ഒഴിവാക്കി. വാക്സിന് സര്‍ട്ടിഫിക്കറ്റ്, ആര്‍ട്ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളം എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കാം. ഇവിടെയും വാക്സിനേഷന് എടുത്തവരെയാകണം പ്രവേശിപ്പിക്കേണ്ടത്. ജീവനക്കാരും രണ്ട് ഡോസ് വാക്സീന് എടുത്തവരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്നാണ് തീരുമാനം.
അതേസമയം സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സമിതികളെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .