സമാനതകളില്ലാത്ത സർവീസ് റിക്കാർഡുമായി
സുരേഷ്ബാബു മലപ്പുറത്തുനിന്നു മടങ്ങുന്നു
തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന് തൃശൂരിലേക്കു സ്ഥലം മാറ്റം
എടപ്പാൾ: കഴിഞ്ഞ രണ്ടു വർഷത്തോളമായി തിരൂർ ഡിവൈഎസ്പിയായിരുന്ന കെ.എ.സുരേഷ്ബാബു മലപ്പുറം ജില്ലയിൽ നിന്നു സ്ഥലം മാറുന്നു. തൃശൂരിൽ കോർപ്പറേറ്റ് വിജിലൻസിൽ ഡിവൈഎസ്പിയായാണ് സ്ഥലം മാറുന്നത്. ജില്ലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്ന പ്രമാദമായ നാലോളം കൊലപാതക കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതികളെ കണ്ടെത്തുന്നതിനു നേതൃത്വം നൽകി കേരള പോലീസിനു തന്നെ അഭിമാനകരമായ
നേട്ടം കൈവരിച്ചാണ് സുരേഷ് ബാബു മലപ്പുറം ജില്ലയിൽ നിന്നു യാത്രതിരിക്കുന്നത്. തുടർച്ചയായി സംഘർഷം നിലനിന്നിരുന്ന കടപ്പുറം പ്രദേശങ്ങളിൽ ശക്തമായ നടപടികളിലൂടെ
മുമ്പില്ലാത്തവിധം സമാധാനാന്തരീക്ഷം നിലനിർത്തിയെന്ന നേട്ടത്തിൽ തുടങ്ങി തുമ്പില്ലാത്ത ഒരുപിടി കേസുകളിൽ കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞ നേട്ടവുമായാണ് ഡിവൈഎസ്പി കെ.എ. സുരേഷ്ബാബു മടങ്ങുന്നത്.കാൽനൂറ്റാണ്ടിനു മുമ്പുണ്ടായ ഗുരുവായൂർ സുനിൽ വധക്കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരുന്നു. ഇതേ കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന പ്രതികൾക്കു അതിൽ പങ്കുണ്ടായിരുന്നില്ലെന്നു കണ്ടെത്തിയതും ഇദ്ദേഹമായിരുന്നവെന്നതു ശ്രദ്ധേമായിരുന്നു. ആറു മാസം മുമ്പു കാണാതായ ചങ്ങരംകുളം പന്താവൂർ സ്വദേശി ഇർഷാദിന്റെ തിരോധാനം ‘ദൃശ്യം’ സിനിമാ (മോഡൽ കൊലപാതകമാണെന്ന് തെളിയിച്ചതും ഒരു തെളിവും ബാക്കിവയ്ക്കാതെ
നടത്തിയ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തിയതും സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരുന്നു.വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ തിരോധാനം കൊലപാതകമാണ്
ന്നു കണ്ടെത്തി യഥാർഥ പ്രതിയെ തെളിവുകൾ സഹിതം അറസ്റ്റ് ചെയ്തത് നാട്ടുകാരുടെയും മേലുദ്യോഗസ്ഥരുടെയും പ്രശംസക്ക് അർഹമായിരുന്നു.ജൂൺ മാസത്തിൽ കുറ്റിപ്പുറം നടുവട്ടത്തു വയോധികയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളിലാണ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചങ്ങരംകുളം ഫുട്ബോൾ ഗ്രൗണ്ടിലുണ്ടായ കൊലപാതകത്തിലെ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തിന്റെ വി
വിധഭാഗങ്ങളിൽ നിന്നുഅറസ്റ്റ് ചെയ്യാൻ ഇദ്ദേഹത്തിന്റെ കീഴിലുള്ള അന്വേഷണ സംഘത്തിനു കഴിഞ്ഞു.
സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കി
യ മുട്ടിൽ മരംമുറി കേസിലെ പ്രധാന പ്രതികളെ കുറ്റിപ്പുറത്തു വച്ചു പിടികൂടിയത്
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു .തിരൂരിൽ മൂന്നു കോടിയുടെ നിരോധിത
പുകയില ഉത്പന്നങ്ങൾ പിടികൂടിയതും മലപ്പുറം ജില്ലയിൽ തന്നെ ആദ്യമായി 230 കിലോ കഞ്ചാവ് പിടികൂടിയതും ഇദ്ദേഹമായിരുന്നു.വട്ടംകുളത്ത് നടന്ന 120 പവൻ സ്വർണാഭരണങ്ങളുടെ കവർച്ചയിൽ ദിവസ
ങ്ങൾക്കകം പതിയെ അറസ്റ്റ് ചെയ്തത് കേ
സ് തെളിയിച്ചിരുന്നു, പുത്തനത്താണി എ
രിയായിൽ മാത്രം കടയുടെ ചുമരുകൾ കു
ത്തിതുറന്ന് ഒരു മാസത്തോളം നാട്ടുകാരെയും പോലീസിനെയും നട്ടം തിരിപ്പിച്ച കള്ളനെ പിടികൂടിയതും കോട്ടയ്ക്കലിലെ മൂന്നു കോടിയുടെ കുഴൽപ്പണം തട്ടിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും നൂറിലധികം ക്ഷേത്രങ്ങളിൽ കളവ് നടത്തിയ എടപ്പാൾ സജീഷിനെ പിടിക്കാനായതും
വലിയ നേട്ടമായിരുന്നു. വിവിധ സ്റ്റേഷനുകളിൽ നിരവധി കളവു കേസുകളിൽ പതി
കളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതും ഇദ്ദേഹത്തിന്റെ കീഴിലെ പ്രത്യക അന്വഷണ സംഘത്തിന്റെ മിടുക്കു കൊണ്ടാണ്. കുറ്റിപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വർണം കവർന്ന കേസിന്റെ അന്വേഷണം പാതിവഴിയിൽ നിൽക്കുമ്പോഴാണ് ഈ മികവുറ്റ ഉദ്യോഗസ്ഥന്റെ പ
തീക്ഷിത സ്ഥലം മാറ്റം.