EDAPPALLocal news

പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻ്ററി സ്കൂൾ RO വാട്ടർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം എം എൽ എ ശ്രീ കെ ടി ജലീൽ നിർവഹിച്ചു

എടപ്പാൾ: 2500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻ്ററി സ്കൂളിൽ 25 ലക്ഷം രൂപ ചെലവിട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിർമ്മിച്ച RO വാട്ടർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം തവനൂർ എം എൽ എ ശ്രീ കെ ടി ജലീൽ നിർവഹിച്ചു. ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ ശുദ്ധീകരിച്ച വെള്ളമാണ് കുട്ടികൾക്കും നാട്ടുകാർക്കും ലഭിക്കുക. എത്ര ലിറ്റർ വെള്ളവും ഓരോ രൂപ കോയിൻ ഇട്ട് എടുക്കാവുന്നതാണ്.തവനൂർ മണ്ഡലത്തിൽ രണ്ടാമെത്തെ പദ്ധതിയാണിത്. നേരത്തെ പോത്തനൂർ ജിയുപി സ്കൂളിനു മുന്നിലും വാട്ടർ എടിഎം സ്ഥാപിച്ചിട്ടുണ്ട്. തൃപ്രങ്ങോട് പഞ്ചായത്തിലും, മംഗലം പഞ്ചായത്തിലും ഇത്തരത്തിൽ പദ്ധതി വരുന്നുണ്ട്. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ്
സി വി സുബൈദ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ സ്വാഗതവും പിടിഎ പ്രസിഡൻ്റ് കമ്മുട്ടി നന്ദിയും പറഞ്ഞു.സ്കൂൾ മാനേജർ പി.വി മുഹമ്മദ് മുസ്ലാരും ഉൾപ്പടെ ജനപ്രതിനിധികളും അദ്ധ്യാപിക അദ്ധ്യാപകരും പി.ടി.എ പ്രസിഡണ്ടും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button