CHANGARAMKULAMLocal news

ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ കൂട്ടായ്മ നടത്തി

ചങ്ങരംകുളം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത്‌ രക്തസാക്ഷിത്വം വഹിച്ച ധീര ദേശാഭിമാനികളെ ചരിത്രത്തിൽ നിന്നും തുടച്ചു നീക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട ത്തിന്റെ തെറ്റായ നീക്കങ്ങൾക്കെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ചങ്ങരംകുളം ഹൈവേയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മുസ്ലിംലീഗ് പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി കെ ബാപ്പിനു ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ, ട്രഷറർ ഹമീദ് ചിയ്യാനൂർ, വൈസ് പ്രസിഡന്റ്‌ കെ വി എ കാദർ എന്നിവർ പ്രസംഗിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ എം എ ജബ്ബാർ, എം എസ് എഫ് ജില്ലാ സെക്രട്ടറി റാഷിദ് കോക്കൂർ, ജബ്ബാർ മാന്തടം, അബ്ദുൽ ഹയ്യ് ചിയ്യാനൂർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button