EDAPPALLocal news
ജനകീയാസൂത്രണം രജത ജൂബിലി; ആഘോഷ പരിപാടികളുമായി എടപ്പാൾ പഞ്ചായത്ത്
എടപ്പാൾ: ജനകീയാസൂത്രണം പ്രസ്ഥാനത്തിൻ്റെ ഇരുപത്തഞ്ചാം വാർഷികത്തിൻ്റെ
ഭാഗമായി ഒരു വർഷം
നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് എടപ്പാൾ പഞ്ചായത്തിൽ തുടക്കമായി.
ഇതിൻ്റെ ഭാഗമായി മുൻകാല പഞ്ചായത്ത് പ്രസിഡൻ്റുമാരേയും ജനകീയാ
സൂത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരേയും ആദരിച്ചു. എടപ്പാൾ പഞ്ചായത്ത്പ്രസിഡൻ്റ് സി വി സുബൈദ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞു.