Local news

ഓണക്കാലത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി അബ്ദുറഹിമാന്

ഓണക്കാലത്ത് സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് മന്ത്രി വി അബ്ദുറഹ്മാൻ കത്തയച്ചു. ഓണം നവരാത്രി ആഘോഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന സ്റ്റേഷനുകളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ വേണമെന്നാണ് കത്തിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ ട്രെയിനുകളിൽ കോച്ചുകൾ കൂട്ടണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൽക്കട്ട, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button