Local newsTHRITHALA

കുമരനെല്ലൂരിൽ വിദ്യാർത്ഥിയുടെ നേരെ തെരുവ് നായ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴക്ക്

കുമരനെല്ലൂർ എഞ്ചിനീയർറോട്ടിൽ പള്ളിയിലേക്ക് പോകുകയായിരുന്ന കുട്ടിയെ തെരിവു നായ്ക്കൾ ആക്രമിക്കാൻ ശ്രമം. തൊട്ടടുത്ത കടയിലേക്ക് കുട്ടി ഓടിക്കയറുകയും കടയിലുള്ളവർ സമയോചിതമായി നായ്ക്കളെ ഓടിക്കുകയും ചെയ്തതിനാൽ കുട്ടി കടിയേൽക്കാതെ രക്ഷപെയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. കുറച്ച് മാസങ്ങളായി തെരുവ് നായ്ക്കൾ പ്രദേശത്തെ ജനങ്ങളുടെ സൈര്യജീവിതം കെടുത്തുകയാണ്. കഴിഞ്ഞ മാസം ഒരു വീട്ടമ്മയെ വിറക് പുരയിൽ നിന്നും നായ കടിച്ചു സരമായ പരിക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button