Local newsTHAVANUR
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു


തവനൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം കടകശ്ശേരി ഐഡിയൽ ഇൻ്റർനാഷണൽ ക്യാമ്പസ്സിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.
ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് എടുത്ത് കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ വാസുണ്ണി പ്രോഗ്രാം ഉൽഘാടനം ചെയ്തു.
ലഹരിക്കെതിരെ ദീപം തെളിയിക്കൽ,ലഹരിവിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ്,ബോധവൽക്കരണ ക്ലാസുകൾ, ലഹരിക്കെതിരെ ഫുഡ്ബോൾ മൽസരം, തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് ചിത്ര ഹരിദാസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ, രസിത കാവുങ്ങൽ, വിനീഷ് ,സി പി ഒ ജ്യോതിലക്ഷ്മി, എ സി പി ഒ ശമീർ പന്താവൂർ എന്നിവർ പ്രസംഗിച്ചു.
