EDAPPALLocal news

വട്ടംകുളം പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം; ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ.

എടപ്പാൾ : വട്ടംകുളം പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ. മുസ്ലിംലീഗിന്റെ രണ്ടു മെമ്പർമാർ അഴിമതി നടത്തിയെന്ന് കണ്ടെത്തിയിട്ടും അഴിമതി പണം തിരിച്ചടക്കാമെന്ന് ഓംബുഡ്സ്മാൻ ആവശ്യപ്പെട്ടിട്ടും അവർക്കെതിരെ നടപടി സ്വീകരിക്കാത്ത മുസ്ലിം ലീഗ് നിലപാട് അഴിമതിയെ ലീഗ് പ്രോത്സാഹിപ്പിക്കുന്നു എന്നതിന്റെ തെളിവാണെന്നും കെ. കെ സുരേന്ദ്രൻ ആരോപിച്ചു. മുസ്ലിം ലീഗ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അഴിമതി കാര്യത്തിൽ സിപിഎമ്മും യുഡിഎഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പരസ്പരം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് ഇരുകൂട്ടരും അഴിമതി ആരോപണം ഉന്നയിച്ച് സമര പ്രഹസനം നടത്തുന്നതെന്നും ബിജെപി ആരോപിച്ചു. പഞ്ചായത്തിലെ കഴിഞ്ഞ 10 വർഷക്കാലത്തെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് തടത്തിൽ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് പി.സി നാരായണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ റെജി കാലടി, കെ വി അശോകൻ, എം നടരാജൻ, സുധൻ കൗപ്ര, കെ ഗംഗാധരൻ, പഞ്ചായത്ത് മെമ്പർമാരായ ദിലീപ് എരുവപ്ര, എം എൻ പത്മ ടീച്ചർ, സുമേഷ്, വിനീഷ്, രാജീവ്, രതീഷ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button