EDAPPALLocal news

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23; ജീവനി കോക്കനട്ട് പ്രൊഡക്‌ട്സ് യൂണിറ്റ് ഉദ്‍ഘാടനം നടന്നു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന എസ്‍ സി വനിത ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഫ്രെണ്ട് എന്റ്‍ സബ്‍സിഡി എന്ന പദ്ധതിയിലുൾപ്പെട്ട ജീവനി പോത്തന്നൂർ ഗ്രൂപ്പിന്റെ ജീവനി കോക്കനട്ട് പ്രൊഡക്‌ട്സ് എന്ന യൂണിറ്റിന്റെ ഉദ്‍ഘാടനം 2023 ജൂൺ 23 വെള്ളിയാഴ്‍ച രാവിലെ 10.30 ന് പോത്തന്നൂരിലെ യൂണിറ്റിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിൽരഹിതരായ എസ്‍.സി വനിതകൾക്ക് സ്വയംതൊഴിൽ നൽകുന്നതിലൂടെ സ്ഥിര വരുമാനം നേടിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താവിന് 3,75,000 രൂപ സബ്‍സിഡി ഇനത്തിൽ നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ്‍പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. തവനൂർ എം.എൽ.എ ഡോ. കെ.ടി. ജലീൽ ഉദ്‍ഘാടനം നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ രാജീവ്‍ എസ്‍. ആർ കൃതജ്ഞത രേഖപ്പെടുത്തി. പ്രസ്‍തുത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇ.കെ.ദിലീഷ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷരീഫ, ശ്രീമതി എം.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, കാലടി ഗ്രാമപഞ്ചായത്തിലെ മെമ്പർമാരായ ശ്രീ ലെനിൻ, ശ്രീമതി ബൽക്കീസ്‍ കൊരണപ്പറ്റ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button