Local newsTHAVANUR
വേൾഡ് ഒളിംപിക് ഡേ: ഐഡിയൽ കാമ്പസിൽ സ്വിമ്മിംഗ്, ക്രോസ് കൺട്രി, അമ്പെയ്ത്ത് മൽസരങ്ങൾ സംഘടിപ്പിച്ചു
തവനൂർ: ലോക ഒളിംപിക് ദിനത്തിൻ്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇൻ്റർനാഷണൽ കാമ്പസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി
സ്വിമ്മിംഗ്, അമ്പെയ്ത്ത്, ക്രോസ് കൺട്രി തുടങ്ങിയ മൽസരങ്ങൾ സംഘടിപ്പിച്ചു.
ഐഡിയൽ കായിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിൽ ഒളിംപിക് ബോധവൽക്കരണ ക്വിസ് പ്രോഗ്രാം നടന്നു കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് ഒളിമ്പിക്സ് സന്ദേശം നൽകി. സീനിയർ കോച്ച് ടോമി ചെറിയാൻ, ചീഫ് കോച്ച് നദീഷ് ചാക്കോ,തസ്നി ഷരീഫ്, കെ അജിത്, എന്നിവർ പ്രസംഗിച്ചു