Local news

സ്കൂൾ മുറ്റത്തെ ചെണ്ടുമല്ലി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു

എടപ്പാൾ: എടപ്പാൾ ഉപജില്ലയിലെ “ഓണത്തിന് ഒരു കൂട പൂവ്” എന്ന സ്കൂൾ മുറ്റത്തെ ചെണ്ടുമല്ലികൃഷി പദ്ധതിയുടെ ഉദ്ഘാടനം എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഹൈദർ അലി.പി.വി ശുകപുരം ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ചെണ്ടുമല്ലിതൈകൾ വിതരണം ചെയ്തു കൊണ്ട് നിർവ്വഹിച്ചു. ജി.എൽ.പി. ശുകപുരം സ്കൂൾ പ്രധാനാദ്ധ്യാപകൻ ശ്രീ ഹരിശങ്കർ. സി. എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച്.എം ഫോറം പ്രതിനിധി ശ്രീ അനീഷ് അദ്ധ്യക്ഷത വഹിച്ചു.
നൂൺ മീൽ ഓഫീസർ ശ്രീമതി റംല.പി.പി, ബി.പി.ഒ.ശ്രീ ബിനീഷ് ,ശ്രീ ശിവ പ്രസാദ്, പ്രധാനാദ്ധ്യാപകരായ ശ്രീ. ഹരിദാസൻ.സി, ശ്രീ.മോഹനൻ.സി.പി എന്നവർ ആശംസകൾ നേർന്നു.പ്രീത. പി.എം നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button