തവനൂരിൽ കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് സമ്പൂർണ്ണമാക്കുവാൻ “അമ്മയറിയാൻ ” ക്യാമ്പയിൻ.
എടപ്പാൾ: തവനൂരിൽ “അമ്മയറിയാൻ ” പദ്ധതിയുടെ ഭാഗമായി വാർഡുതലത്തിൻ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി ബോധവത്ക്കരണം നടത്തും.വാർഡ് തലത്തിൽ വാർഡ് അംഗത്തിൻ്റെ നേതൃത്വത്തിലുള്ള ടീം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. അമ്മയറിയാൻ ” ബോധവത്ക്കരണ ക്യാമ്പയിൻ കൂരട ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് അംഗം പി.എസ് ധനലക്ഷമി അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ, കെ.പി പ്രവിജ, പി.കെ ജീജ, രാജേഷ് പ്രശാന്തിയിൽ, ബിജി ഭാസ്ക്കർ, എം.രശ്മി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി യഥാസമയം രോഗപ്രതിരോധ കുത്തിവെപ്പ് എടുത്ത കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും ഉപഹാരം നൽകി വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ആദരിച്ചു. ഗ്രാമ പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുന്നത്. പ്രത്യേക കുത്തിവെപ്പ് ക്യാമ്പുകളും പരിപാടിയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കും.