Local news

PCNGHSS മൂക്കുതല സ്കൂളിൽ 2 കോടി രൂപയുടെ പുതിയ ബ്ലോക്ക് നിർമ്മിക്കാനുള്ള ടെണ്ടർ നടപടി പൂർത്തിയായി

PCNGHSS മൂക്കുതല സ്കൂളിൽ 2 കോടി രൂപയുടെ പുതിയ ബ്ലോക്ക് നിർമ്മിക്കാനുള്ള ടെണ്ടർ നടപടി പൂർത്തിയായി . 3500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന പൊന്നാനി നിയോജക മണ്ഡലത്തിലെ പ്രധാന സ്‌കൂളാണ് മൂക്കുതല ഹയർസെക്കണ്ടറി സ്കൂൾ . ഹൈസ്‌കൂൾ വിഭാഗത്തിന് ഒരു കോടി രൂപയുടെ കെട്ടിടവും ഹയർസെക്കണ്ടറി വിഭാഗത്തിന് ഒരു കോടി രൂപയുടെ കെട്ടിടവുമാണ് പുതുതായി നിർമിക്കുന്നത് . SSLC ക്കും പ്ലസ്ടുവിനും മികച്ച വിജയം കൈവരിച്ച സ്കൂൾ കൂടിയാണ് . പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്ന പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് സംസ്ഥാന സർക്കാറിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് . അധ്യാപകരും പി.ടി.എ യും പഞ്ചായത്തും പൊതുപ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് സ്കൂളിന്റെ പഠന മികവിൽ പ്രതിഫലിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button