Local newsPONNANI
പൊന്നാനി കർമ്മ റോഡിൽ പ്രഭാത സവാരിക്കിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു: രണ്ടുപേർക്ക് പരിക്ക്
അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. പൊന്നാനി കർമ റോഡ് സ്വദേശികളായ പട്ടുരാക്കൽ കളരിക്കൽ പുരുഷോത്തമൻ, ചീരുള്ളിയിൽ ശശികുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെയാണ് അപകടം. പൊന്നാനി കര്‍മ്മ റോഡിൽ പ്രഭാത സവാരി നടത്തുന്നവർക്കിടയിലേക്ക് ഓട്ടോ നിയന്ത്രണം വിറ്റ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയ നാലു പേരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുരുഷോത്തമനും ശശികുമാറും മരണപ്പെട്ടു. സോമൻ കുറ്റിരി മുനിസിപ്പാലിറ്റി ജീവനക്കാരായ സുധാകരൻ എന്നിവരാണ് പരിക്കേറ്റ ചികിത്സയിൽ ഉള്ളത്