KERALA

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി സിക ; വൈറസ് ബാധിതരുടെ എണ്ണം 21 ആയി

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറ, ശാസ്തമംഗലം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സിക രോഗബാധിതരുടെ എണ്ണം 21 ആയി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിയായ 35 കാരന് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിയായ 41 കാരിക്ക് സിക വൈറസ് ബാധ കണ്ടെത്തിയത്.

തിരുവനന്തപുരം വൈറോളജി ലാബില്‍ കഴിഞ്ഞ ദിവസം പരിശോധിച്ച 15 സാംപിളുകളില്‍ ഒരെണ്ണം സികയും മറ്റൊരാള്‍ക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 13 സാംപിളുകളുടെയും ഫലം നെഗറ്റീവ് ആണ്.

പുതുതായി രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥീരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് സ്ഥലം സന്ദര്‍ശിക്കാനും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുകു നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button