എം,എൽ, എ, ഓഫീസിനു മുമ്പിൽ യൂ,ഡി,എഫ്, പ്രതിനിധികളുടെ നിൽപ് സമരം
വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ, ശ്യാമപ്രസാദ് മുഖർജി, ആർ റർബൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2018 ഇൽ 15 കോടി രൂപ പാസ്സാവുകയും തുടർന്നുള്ള രണ്ടു വർഷവും പഞ്ചായത്തിൽ എൽ, ഡി, എഫ്, ഭരണം നടത്തിയിട്ടും, റാർബൻ പദ്ധതിയുടെ എല്ലാ വർക്കുകളും ഒരു തട്ടിക്കൂട്ടു കമ്പനിക്ക് കരാർ നൽകുകയും, പഞ്ചായത്തിന് നേരിട്ട് നടത്താവുന്ന പദ്ധതികൾ പോലും മേല്പറഞ്ഞ തട്ടിക്കൂട്ടു കമ്പനിയെ ഏല്പിച്ചു ഭീമമായ തുക അഡ്വാൻസ് നൽകി, പേരിനൊരു തറക്കല്ലിടൽ പരിപാടി നടത്തിയതല്ലാതെ തുടർ പ്രവർത്തനങ്ങൾ നടന്നില്ല, വിവിധ പ്രദേശങ്ങളിലെ 5കുളങ്ങൾ, മിനി സ്റ്റേഡിയം, കളിസ്ഥലം, എല്ലാം തുടങ്ങി വെച്ചു എന്നതൊഴിച്ചാൽ മറ്റൊരു പ്രവർത്തനവും നടക്കാതെ അതെ നിലയിലാണിപ്പോഴും അവസ്ഥ :അവസാനം ഇത് സംബന്ധമായി ചേർന്ന മീറ്റിംഗ് തീരുമാനപ്രകാരം രണ്ടു മാസം കൂടി സമയം നീട്ടി നൽകിയിട്ടുണ്ടു, എന്നാൽ പഞ്ചായത്ത് വെച്ച കരാർ കാലാവധി അവസാനിച്ചിട്ടും പുതുക്കി നൽകാൻ പഞ്ചായത്ത് ആശങ്കപ്പെടുകയാണ്,
4വർഷം കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തത് കൊണ്ടാണ് എം, എൽ എ, യുടെ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ടു യൂ, ഡി, എഫ് പ്രതിനിധി കൾക് നിൽപ്സമരം നടത്തേണ്ടി വന്നത്,
അഡ്വാൻസ് കൊടുക്കാത്തതും, തുടക്കം കുറിക്കാത്തതുമായ പദ്ധതികൾ പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്തു നടപ്പിലാക്കി നാടിനു സമർപ്പിച്ചു കഴിഞ്ഞു,
മണ്ണാർത്തോട് പാലം, കുളങ്ങര പാലം, കോൺവെർട്ടുകൾ എന്നിവ അതിൽ ചിലത് മാത്രം, ഇത്തരത്തിൽ തുടർന്നും പദ്ധതികൾ ഇഴഞ്ഞു നീങ്ങിയാൽ ഏറ്റെടുത്ത കമ്പനിയുടെ മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനാണ്, യൂ, ഡി, എഫ്, തീരുമാനം, എം എ, നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )അധ്യക്ഷത വഹിച്ച നിൽപ് സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു, ദീപ മണികണ്ഠൻ (വൈസ് പ്രസിഡന്റ് )ഹസ്സൈനാർ നെല്ലിശ്ശേരി (മെമ്പർ )അക്ബർ പനച്ചികൽ (മെമ്പർ )ഹാജറ (മെമ്പർ )ശാന്ത മാധവൻ, (മെമ്പർ )സുമിത്ര,(മെമ്പർ )ഫസീല സജീബ് (മെമ്പർ )
ഭാസ്കരൻ വട്ടംകുളം, കെ വി, അബ്ദുല്ലക്കുട്ടി മാസ്റ്റർ, മുസ്തഫ ചെകനൂർ,എന്നിവർ സംസാരിച്ചു,