CHANGARAMKULAMLocal news
നിർമ്മാല്യത്തിന്റെ 50 വർഷങ്ങൾ: സംഘാടകസമിതി രൂപീകരിച്ചു
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി.കരുണാകരൻ യോഗത്തിന്റെ ഉദ്ഘാടനവും മോഹൻ ആലങ്കോട് തയ്യാറാക്കിയ പരിപാടിയുടെ ലോഗോയുടെ പ്രകാശനവും നിർവ്വഹിച്ചു. എം.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.ജബ്ബാർ ആലങ്കോട് സ്വാഗതവും ശങ്കരനാരായണൻ പന്താവൂർ നന്ദിയും പറഞ്ഞു..
പരിപാടികളുടെ ആരംഭം കുറിച്ചുകൊണ്ട് മെയ് 21 വൈകുന്നേരം 5.00 മണിക്ക് ‘ കാണി സിനിമ’യിൽ വെച്ച് “നിർമ്മാല്യത്തിന്റെ വെളിച്ചങ്ങൾ” എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും.