EDAPPALLocal news
പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ നടപ്പിലാക്കുന്ന ഒപ്പം പദ്ധതിക്ക് എടപ്പാൾ പഞ്ചായത്തിൽ തുടക്കമായി
നിരാലംബരായ, അതിദരിദ്രരായ, കിടപ്പിലായിട്ടുള്ള, ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിസാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് അവരുടെ റേഷൻ വിഹിതം ഓട്ടോ തൊഴിലാളികളുടെ സന്നദ്ധ സഹായത്തോടെ വീടുകളിലേക്ക് എത്തിച്ചു കൊടുക്കുന്ന പുതിയ പദ്ധതിയായ ഒപ്പം പദ്ധതിയുടെ താലൂക് തല ഉൽഘടനം എടപ്പാൾ പഞ്ചായത്ത് പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ, താലൂക് സപ്ലൈ ഓഫീസർ വി.ജി. മോഹൻദാസ്, റേഷനിങ് ഇൻസ്പെക്ടർമാരായ വി.മഹേഷ് ,വി.ബി. അനിൽ കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് റേഷൻ കടകൾ വഴി വിതരണം നടത്തുന്ന പോഷകങ്ങളാൽ സമൃദ്ധമായ ഫോർട്ടിഫൈഡ് അരിയുടെ ഗുണമേന്മകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തെരുവ് നാടകവും കിറ്റി ഷോയും പൂക്കരത്തറയിൽ നടന്നു.പ്രശസ്ത കിറ്റി ഷോകലാകാരൻ വിനോദ് നരനാട്ട് അവതരിപ്പിച്ച കിറ്റി ഷോ കാണികൾക്ക് വേറിട്ട സന്ദേശമാണ് കൈമാറിയത്. റേഷൻ കടകൾ വഴി വിതരണം നടത്തുന്ന ഫോർട്ടിഫൈഡ് അരി കഴിക്കുന്നതിലൂടെ കൗമാര കാരിലെ സൂഷ്മ പോഷകങ്ങളുടെ കുറവും അനീമിയയേയും ഇല്ലാതാക്കുമെന്ന സന്ദേശമാണ് കിറ്റി ഷോയിലൂടെ പകർന്ന് നൽകിയത്.