EDAPPALLocal news

തവനൂർ കേളപ്പജി കാർഷിക കോളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം

എടപ്പാൾ: തവനൂര്‍ കേളപ്പജി കാർഷിക എൻജിനിയറിങ് കോളേജിന്റെ 2022 – 23 സ്റ്റുഡൻസ് യൂണിയന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻ്റ് എച്ച് ഹരിപ്രിയ അധ്യക്ഷയായി. ഇൻക്വിലാബ് എന്ന സ്റ്റുഡൻസ് യൂണിയൻ പേര് മന്ത്രിയും, കെ ടി ജലീൽ എംഎൽഎയും ചേർന്ന് പ്രകാശിപ്പിച്ചു. കോളേജ് ഡീൻ ഡോ. പി ആർ ജയൻ, ഡോ. കെ സത്യൻ, എം വി പ്രിൻസ്, ഡോ. കെ പി രമ. ഡോ. ജോസഫീനാ പോൾ, തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ, വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, കേരള കാർഷിക സർവകലാശാല വൈസ് പ്രസിഡൻ്റ് അക്ഷയ പരമേശ്വരൻ, സ്റ്റുഡൻസ് യൂണിയൻ അസോസിയേറ്റ് സെക്രട്ടറി പി ദീപക്, വൈസ് പ്രസിഡൻ്റ് എം എ അഭിരാം എന്നിവർ സംസാരിച്ചു. അസോസിയേറ്റ് പാട്രൻ എ ജിനു സ്വാഗതവും
സ്റ്റുഡൻസ് യൂണിയൻ ജനറൽ സെക്രട്ടറി ജെറാൾഡ് ജോബ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button