CHANGARAMKULAMLocal news

ഹാജിമാർക്ക് യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും സംഘടിപ്പിച്ചു

ചങ്ങരംകുളം:ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ഹജ്ജ് കമ്മിറ്റി വഴി തിരഞ്ഞെടുക്കപ്പെട്ട ചങ്ങരംകുളത്തെയും സമീപപ്രദേശത്തെയുംഹാജിമാർക് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു .കേരള നദ്വത്തുൽ മുജാഹിദീൻ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിട്ടപ്പുറം അസബാഹ് അറബിക് കോളേജ് ഓഡിറേറാറിയത്തിൽ സംഘടിപ്പിച്ച പരിപാടി പിപിഎം. അഷറഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പരിശുദ്ധ ഹജ്ജ് കർമ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർ പാലിക്കേണ്ട മര്യാദകളും ജീവിതക്രമങ്ങളും ചര്യകളും വിശദീകരിച്ചുകൊണ്ട് സുലൈമാൻ സബാഹി മുഖ്യ പ്രഭാഷണം നടത്തി.കുഞ്ഞുമുഹമ്മദ് പന്താവൂർ വി.മുഹമ്മദുണ്ണി ഹാജി പി ഐ മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button