MALAPPURAM

ജീവിതം തകർത്തയാളെ വകവരുത്തുമെന്ന് ഇടയ്ക്കിടെ പറഞ്ഞു; കൂടെക്കൂട്ടി കൊണ്ടുനടന്ന് കൊന്നു

നിലമ്പൂർ: എടവണ്ണ അറയിൽ അകത്ത് റിദാൻ ബാസിലിനെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി മുണ്ടേങ്കര കൊളപ്പാടൻ മുഹമ്മദ് ഷാൻ കൊലപാതക പദ്ധതി വളരെ മുൻപ് തയ്യാറാക്കിയിരുന്നതായി പോലീസ്. ഒരാളെ കൊല്ലാൻ ഷാൻ പദ്ധതിയിടുന്നതായി കൂട്ടുപ്രതികൾക്ക് സൂചന കിട്ടിയിരുന്നു. തന്റെ ജീവിതം തകർത്ത് ആളെ വകവരുത്തുമെന്ന് ഇടയ്ക്കിടെ പറഞ്ഞു. റിദാൻ അപ്പോഴൊക്കെ കൂടെയുണ്ട്. അതിനാൽ റിദാനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സംശയിച്ചതേയില്ല എന്നാണ് കൂട്ടു പ്രതികളുടെ മൊഴി. ഷാനും റിദാനും മമ്പാട്ടെ പ്രവാസി വ്യവസായിയുടെ ബിസിനസ് നോക്കി നടത്തിയിരുന്നു.

വ്യവസായിയുടെ സഹായത്തോടെ ഷാൻ മുണ്ടേങ്ങരയിൽ 5000 ചതുരശ്രയടി വിസ്തീർണത്തിൽ വീട് നിർമ്മാണം തുടങ്ങി. ജയിൽ ശിക്ഷയെ തുടർന്ന് സൗദിയിൽ നിന്ന് പുറത്താക്കപ്പെട്ട ഷാനിനെ തിരികെ കൊണ്ടുപോകാൻ വ്യവസായി രേഖകൾ ശരിയാക്കി. എന്നാൽ മുന്നറിയിപ്പില്ലാതെ ഷാനിനെ ജോലിയിൽ നിന്നും പുറത്താക്കുകയായിരുന്നു. അതോടെ വീട് നിർമ്മാണം മുടങ്ങി. പിന്നിൽ പ്രവർത്തിച്ചത് റിദാനാ
ണെന്ന് സംശയം ഷാനിൽ ബലപ്പെട്ടു. നിരാശനായി ലഹരി മരുന്ന് ഉപയോഗം തുടങ്ങിയെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി. അതേസമയം കേസിൽ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള ഇടപാട് പോലീസ് സംശയിക്കുന്നുമുണ്ട്. വ്യക്തത വരുത്താൻ ജയിലിലുള്ള നിസാമിനെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടും. കൊലപാത

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button