KERALA

കൊടുംചൂടിൽ ഇരുട്ടടിയായി ലോഡ് ഷെഡിങ് ; വൈദ്യുതി ആവശ്യകത ക്രമാതീതമായി കൂടിയ സാഹചര്യത്തിലാണ് തീരുമാനം

കൊടുംചൂടിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിക്കുന്നു. സംസ്ഥാനത്തെ കടുത്ത ചൂട് തുടരുന്നതിനിടയാണ് ഇരുട്ടടിയായി അപ്രഖ്യാപിത ലോഡ് ഷെഡിങും എത്തുന്നത്.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക് കുതിക്കുകയാണെന്നതാണ് നിലവിലെ സാഹചര്യം. ഉപയോക്താക്കൾ വൈദ്യുതി ഉപയോഗം കുറയ്ക്കാതെ വഴിയില്ലെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. വൈദ്യുതി ആവശ്യകത 5000 മെഗാവാട്ട് കടന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം.
ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. കഴിഞ്ഞവർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയത് 9.288 കോടി യൂണിറ്റ് ആയിരുന്നു. ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രിൽ 27ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടുമായിരുന്നു. എന്നാൽ ഈ മാസം 11ആം തീയതി മുതൽ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുൻകാല റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ടുപോകുന്ന നിലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button