EDUCATION
അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ; എസ്എസ്എൽസി, പരീക്ഷാഫലം മെയ് 20നും പ്ലസ് ടു ഫലം 25നും പ്രഖ്യാപിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെയ് 25നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
സ്കൂളുകൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിട്ടുണ്ട് എന്നും വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.അടുത്തയാഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും.മെയ് 20ന് മുൻപ് പിടിഎ യോഗം ചേരണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനത്തോളം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ്മാർക്ക് ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു