തൃത്താല: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവിനെ തൃത്താല പോലീസ് പിടികൂടി. കപൂർ പള്ളങ്ങാട്ട് ചിറ അപ്പത്തും പറമ്പിൽ മുഹമ്മദ് ഫൈസലാണ്(20) പിടിയിലായത്.
ആഴ്ചകൾക്ക് മുൻപ് പോലീസ് പരിശോധനയിൽ കൈ കാണിച്ചപ്പോൾ നിർത്താതെ പോയ ബൈക്കിന്റെ നമ്പർ കുറിച്ചെടുത്തു ഉടമയെ തേടി വിളിച്ചപ്പോഴാണ് ഉടമയിൽ നിന്നും ബൈക്ക് കളവ് പോയ വിവരം അറിയുന്നത്.
തൃത്താല പോലീസ് ഇൻസ്പെക്ടർ ഷാജി, സി പി ഒ സൻഫീർ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സനൽ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു