KERALALocal news

വളാഞ്ചേരിയിൽ ഒരു കോടിയിലേറെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ കോടിയിലേറെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിൽ. ഊരകം സ്വദേശികളായ യഹിയ,മന്സൂര് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടിച്ചെടുത്തത്. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വളാഞ്ചേരിയിൽ പരിശോധന നടന്നത്. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്. കുറ്റിപ്പുറം ഭാഗത്തേക്ക് രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്നു ഒരു കോടി 68 ലക്ഷം രൂപ. കാറിന്റെ ഹാന്റ് ബ്രേക്കിന്റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇത്രയധികം പണം സൂക്ഷിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button