Local newsVATTAMKULAM
ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക, പ്ലസ്ടു സ്പെഷ്യൽ ഫീസ് പുനഃപരിശോധിക്കുക: വട്ടംകുളം ടൗൺ എം.എസ്.എഫ് പ്രധിഷെധ സ്കൂൾ മുറ്റ൦ സംഘടിപ്പിച്ചു
എടപ്പാൾ: ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക, പ്ലസ്ടു സ്പെഷ്യൽ ഫീസ് പുനപരിഷോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വട്ടംകുളം ടൗൺ എം.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളം സ്കൂളിന് മുന്നിൽ പ്രധിഷേധ സ്ക്കൂൾ മുറ്റം സംഘടിപ്പിച്ചു.
പ്രതിഷേധ സമരം വട്ടംകുളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മൻസൂർ മരയംങ്ങാട്ട് ഉൽഘാടനം ചെയ്തു.
വട്ടംകുളം ടൗൺ എം.എസ്.എഫ് പ്രസിഡന്റ് സൽമാൻ പത്തിൽ അധ്യക്ഷതവഹിച്ചു.
എം.എസ്.എഫ് മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാസിൽ പി.എച്ച് , റജീബ് മുണ്ടേങ്കാട്ടിൽ , ഫവാസ് ടി.പി, ഷറഫുദ്ധീൻ പി, ബദറുദ്ധീൻ കല്ലിങ്ങൽ, അനസ് ടി , സഫ്വാൻ പി , മുഹ്സിൻ ടി.കെ എന്നിവർ പങ്കെടുത്തു.