ഇല റീട്ടയിലിന്റെ മൂന്നാമത്തെ സ്ഥാപനം തൃക്കണാപുരത് പ്രവർത്തനമാരംഭിച്ചു
എടപ്പാൾ:ഇല റീട്ടയിലിന്റെ മൂന്നാമത്തെ സ്ഥാപനം അരക്ക് താഴെ തളർന്ന ശബരി ഗിരീഷിൻ്റെ പേരിൽ പവിത്ര സ്റ്റോഴ്സ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു.തവനൂർ പഞ്ചായത്തിലെ തൃക്കണാപുരം തങ്ങൾ പടി MES ആർക്കിടെക്ച്ചർ കോളേജിന് സമീപം ശബരി ഗിരീഷിന്റെ വീടിനോട് ചേർന്നാണ് ഷോപ്പ് ആരംഭിച്ചിരിക്കുന്നത്.
കെട്ടിട നിർമ്മാണത്തൊഴിലാളിയായ ശബരി ഗിരീഷ് രണ്ട് വർഷം മുൻപ് നാല് നില മുകളിൽ നിന്നും താഴെ വീണ് അരക്ക് താഴെ തളർന്ന അവസ്ഥയിലാണുള്ളത്.
വീൽ ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന ശബരിഗിരീഷിന്റെ കുടുംബം ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയതാണ് .
പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്ത ശബരി ഗിരീഹിനെയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇല റീട്ടയിൽ ഈ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.
ഷോപ്പിന്റെ ഉദ്ഘാടന കർമ്മം ഡോ. കെ ടി ജലീൽ എം എൽ എ നിർവ്വഹിച്ചു.അസഹറുദ്ദീൻ അധ്യക്ഷത വഹിച്ചു.തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ
വൈസ് പ്രസിഡന്റ് ബാബു,ഇല പ്രവർത്തകരായ
അനൂപ് കുമാർ പി സി
സലീം പി
അമീർ ടി കെ
ജിംഷാദ്
നസീമ കെ എം
ആമിന കുട്ടി പി എം
ഇന്ദുലേഖ ചെല്ലൂർ
സൽമ ചെല്ലൂർ
ഷംന ഷിബിൽ
ഫാരിസ്
എ എ സുൽഫിക്കർ
എന്നിവർ
സംബന്ധിച്ചു.നിലവിൽ കുറ്റിപ്പുറം ടൗണിലും എടപ്പാൾ ഫോറം സെന്ററിലും ഇല റീട്ടയിലിന് ഷോപ്പുകളുണ്ട്.
ഇതിന്റെ നടത്തിപ്പ് ചുമതല വിദ്യാർത്ഥികളായിട്ടുള്ള വളണ്ടിയർമാർക്കാണ്.