വട്ടംകുളത്ത് മെഗാ മൊബൈൽ ലോക് അദാലത്ത്
എടപ്പാൾ: പൊന്നാനി ലീഗൽ സർവീസ് സോസൈറ്റിയും, വട്ടംകുളം പഞ്ചായത്തും സംയുക്തമായി മെഗാ വട്ടംകുളം സി,പി, എൻ, യു, പി, സ്കൂളിൽ മെഗാ അദാലത്ത് സംഘടിപ്പിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു, പഞ്ചായത്തംഗം എം.എ നജീബ് അധ്യക്ഷനായി.
35 പരാതികൾ ലഭിച്ചത്. ഒട്ടു മിക്കതിനും തീർപ്പ് കൽപ്പിക്കാനും സാധിച്ചു. എന്നാൽ 2015 വരേ നികുതിയടച്ചു റെസിറ്റ് കയ്യിലുള്ളവരും, ഇപ്പോൾ നികുതിയടക്കാൻ ഓൺലൈൻ സംവിധാനത്തിലൂടെ കഴിയാത്തവരുമായ നിരവധി പേരുടെ കാര്യത്തിൽ ബോർഡ് തീരുമാനത്തിന് ശേഷം മുൻകാല വീഴ്ചകളുടെ പരിണിത ഫലമായുണ്ടായ അടിയന്തിര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു,
യു എൻ നമ്പർ ലഭിച്ചവരും, നിലവിൽ റെഗുലൈസ് ചെയ്യാൻ പറ്റാത്തതുമായ മറ്റൊരു പ്രശ്നം കൂടി ജനം നേരിടുന്നുണ്ട്, അതെല്ലാം തരം മാറ്റി നമ്പർ നൽകുന്നതിനു നിയമപരമായി സ്വീകരിക്കാവുന്നനടപടികളെപറ്റി പഠിച്ചു തുടർ നടപടികൾ കൈകൊള്ളുമെന്നും, ജനങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിച്ചു അവർക്കു എളുപ്പത്തിൽ നീതി ലഭ്യമാക്കാവുന്ന പ്രവർത്തനങ്ങളുമായി ഭരണ സമിതി മുന്നോട്ടു പോകുമെന്ന് ഉദ്ഘാടന വേളയിൽ പ്രസിഡന്റ് മജീദ് കഴുങ്കിൽ പറഞ്ഞു, പോസ്കോ നിയമവുമായി ബന്ധപ്പെട്ടു അഡ്വ :ഷൌക്കത്ത് ബാബു ക്ലാസ്സെടുത്തു, കുട്ടികൾക്ക് നേരെയുള്ള അതിക്രമത്തെ കുറിച്ചു, ഇന്നത്തെ സാഹചര്യത്തിൽ അവ ദുരുപയോഗം ചെയ്തലുള്ള ഭവിഷ്യത്തിനെ കുറിച്ചും,18വയസ്സിൽ താഴെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും, സമൂഹവും, ഇതിനെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സംസാരിച്ചു, കൂടാതെ അദാലത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊന്നാനിയിലെ അഭിഭാഷകരായ അഡ്വ :ബീവി, കെ, മറിയം എന്നിവരും ബോധവത്കരണം നടത്തി, സെക്രട്ടറി, പി എസ്, ഹരിദാസ് സ്വാഗതം പറഞ്ഞു. പൊന്നാനി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി റബാഹ് റഖീബ് നന്ദി പറഞ്ഞു.