ഖത്വറില്‍ കെട്ടിടം തകര്‍ന്ന് അപകടം;പൊന്നാനി, മാറഞ്ചേരി സ്വദേശികൾക്ക് ദാരുണന്ത്യം
ഖത്വറില്‍ കെട്ടിടം തകര്‍ന്ന് അപകടം: പൊന്നാനി സ്വദേശി മരണപ്പെട്ടു
ഖത്വര്‍ : ഖത്വറില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പുതുവീട്ടില്‍ അഹമ്മദ് മകന്‍ അബുവാണ് (45) മരിച്ചത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മാതാവ്: ആമിന. ഭാര്യ: രഹന. മക്കള്‍: റിമാന്‍, റിഹാന്‍. ഖത്വര്‍ മന്‍സൂറയിലാണ് സംഭവം. അപകടത്തില്‍ മറ്റ് നിരവധി പേരും മരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റി. കാസര്‍കോട് സ്വദേശി പുളിക്കൂര്‍ അഷ്റഫ്, പൊന്നാനി മറഞ്ചേരി പരിചകം സ്വദേശി മണ്ണൂരയില്‍ കുഞ്ഞിമോന്‍ മകന്‍ നൗഷാദ് എന്നിവരും അപകടത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8:30യോടെയാണ് ദോഹ മന്‍സൂറയിലെ ബിന്‍ ദിര്‍ഹമില്‍ എന്ന നാലുനില കെട്ടിടം തകര്‍ന്നു വീണത്.
ഖത്വറില്‍ കെട്ടിടം തകര്‍ന്ന് അപകടംമാറഞ്ചേരി പരിച്ചകം സ്വദേശി മരണപ്പെട്ടു
മാറഞ്ചേരി ഖത്തർ പ്രവാസി കൂട്ടായ്മയായ മാപ്കോ ഖത്തറിൻ്റെ പ്രവർത്തകനും മാറഞ്ചേരി പരിച്ച കം സ്വദേശി മണ്ണൂരയിൽ കുഞ്ഞിമോൻ്റെ മകനുമായ നൗഷാദ് [44 വയസ്സ് ] ഖത്തറിൽ നടന്ന ബിൽഡിങ്ങ് അപകടത്തിൽ പെട്ട് മരണപ്പെട്ടു ദിൽഷിയ ആണ് ഭാര്യ മക്കൾ മുഹമ്മദ് നിസൽ(8 വയസ്സ്) റൈസ (5വയസ്സ്) ഫാത്തിമ്മയാണ് മാതാവ്, സഹോദരങ്ങൾ ഫിറോസ് (UAE ) ഹസീന, സുലൈഖ ഖത്തറിലുള്ള മാപ്കോ പ്രവർത്തകൻ ജമാൽ, നജീബ് (UAE ) എന്നിവർ സഹോദരി ഭർത്താക്കൻമാരാണ്. മൃതദേഹം ഖത്തറിൽ തന്നെ സംസ്കരിക്കാൻ തീരുമാനമായി, അബൂ ഹമൂറിൽ നടക്കുന്ന സംസ്കാര ചടങ്ങിൻ്റെ സമയം ഉടനെ അറിയിക്കുന്നതായിരിക്കും.സംസ്കാര ചടങ്ങിലും പരേതന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരത്തിലും എല്ലാവരും പങ്കെടുക്കണമെന്ന് ഉണർത്തുന്നു.