EDAPPALLocal news

വട്ടംകുളം ഗ്രാമപഞ്ചായത്തിലേക്ക് എൽ ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലേക്ക് എൽ ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഉടൻ നന്നാക്കുക, ഇരുട്ടിലാക്കിയ തെരുവുവിളക്കുകൾ റിപ്പയർ ചെയ്യുക, ജലജീവൻ പദ്ധതി ഉടൻ പൂർത്തികരിക്കുക, കൃഷിക്ക് കൂടുതൽ തുക അനുവദിക്കുക, ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുക, പൊതുജനങ്ങൾക്കായുള്ള വികസന പ്രവർത്തനം സമയ ബന്ധിതമായി പൂർത്തീകരിക്കുക, നല്ല മതിൽ പൊളിച്ച് പുതിയത് പണിയുന്ന അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക, മണ്ണ് വിറ്റതിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ മാർച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വക്കറ്റ് പി കെ ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സിപിഐ വട്ടംകുളം ലോക്കൽ സെക്രട്ടറി പി വി ബൈജു അധ്യക്ഷത വഹിച്ചു. എം മുസ്തഫ, പ്രഭാകരൻ നടുവട്ടം, എം.ബി ഫൈസൽ, എസ് സുജിത്, എ സിദ്ധീഖ്, സി.രാഘവൻ തുടങ്ങിയവർ സംസാരിച്ചു. കെ.കുമാരൻ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button