EDAPPALLocal news

കുട്ടികൾക്ക് ആവേശമായി സായാഹ്ന ക്യാമ്പ്

എടപ്പാൾ : നെല്ലിശ്ശേരി എ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച “ഒത്തുകൂടാം ഒപ്പം ചേരാം”സായാഹ്ന ക്യാമ്പ് . കുട്ടികളുടെയും,അധ്യാപകരുടേയും,രക്ഷിതാക്കളുടേയും പൂർവ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയുമെല്ലാം ഒത്തുചേരലായി.. 4:30pm ന് ആരംഭിച്ച ക്യാമ്പിൽ വിവിധ സെഷനുകളിലായി എടപ്പാൾ സി സുബ്രഹമണ്യൻ, മുരുകേശൻ മാസ്റ്റർ, ഫാറൂഖ് തലാപ്പിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചിത്രരചന, നാടൻ പാട്ട്, കഥ ചർച്ചകൾ നടന്നു. കൂട്ടുകൂടിയും പാട്ടുപാടിയും ക്യാമ്പ് ഫയറിൽ അഗ്നി ഗോളങ്ങൾക്ക് ചുറ്റും ചുവട് വെച്ച് ക്യാമ്പിന് സമാപനം കുറിച്ചു . പ്രധാ അദ്ധ്യാപിക റംല ടീച്ചർ, അദ്ധ്യാപകരായ മാനേജ് , നൗഫൽ,സിന്ധു , നൂർജഹാൻ, ബിന്ദു, ജലീൽ ,, നേതൃത്വം നൽകി. ഫോട്ടോ – നെല്ലിശേരി യുപി സി സ്കൂളിലെ സായാഹ്ന ക്യാമ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button