Local newsPONNANI

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ചങ്ങരംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കൺവെൻഷൻ ചങ്ങരംകുളം എഫ് എൽ ജി ഓഡിറ്റോറിയത്തി നടന്നു. ജില്ലാ പ്രസിഡന്റ്‌ പി.കുഞ്ഞാവു ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ പി.ടി എസ് മൂസു അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ പ്രകാശ് എടപ്പാൾ, അബ്ദുൽ ഹകീം നിലമ്പൂർ, പി.പി ഖാലിദ് ചങ്ങരംകുളം, ആരിഫ മാറഞ്ചേരി, ഷഹന വി. മണ്ഡലം നേതാക്കളായ ഫൈസൽ മാറഞ്ചേരി, ഉസ്മാൻ പന്താവൂർ, എം.എ.ലത്തീഫ് പൊന്നാനി, നജ്മുദ്ധീൻ മാറഞ്ചേരി, യൂസഫ് പെരുമ്പടപ്പ , റസാഖ് . കെ., നാരായണൻ വെളിയംങ്കോട്, ഉമർ കുളങ്ങര, മുജീബ് എക്സൽ, തുടങ്ങിയവർ സംസാരിച്ചു.

പൊന്നാനി മണ്ഡലത്തിലെ ഒമ്പത് യൂണിറ്റ്കളിലെ ഭാരവാഹികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയും അടുത്ത വർഷത്തേക്കുള്ള പദ്ധതികളെ കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തു.

പൊന്നാനി താലൂക്കിൽപ്പെട്ട വ്യാപാരിക്ക് 6ലക്ഷം രൂപ ചിലവിൽ വീട് നിർമിച്ചു നൽകാൻ കൺവെൻഷൻ തീരുമാനിച്ചു
വ്യാപാരി കളുടെ നിരവധി വിഷയങ്ങളെ അവഗണിക്കുകയ്യും
റന്റ് കൺട്രോൾ അക്റ്റ്നടപ്പിലാക്കുന്നതിൽ ഇടത്, വലത് സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെയും ശക്തമായി പ്രതികരിക്കാൻ യോഗം ആഹ്വാനം ചെയ്‌തു. ആവശ്യമെങ്കിൽ വ്യാപാരി സമൂഹം ഒരു വോട്ട് ബാങ്കായി മാറുന്നതിനു കുറിച്ച് ആലോചിക്കണമെന്നും പ്രതിനിധികൾ യോഗത്തിൽ നേതൃത്തത്തോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button