വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ കൃഷി പാഠ ശാല സംഘടിപ്പിച്ചു
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള കർഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. അതി നൂതന കൃഷി രീതിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കൃഷി പാഠശാലയാണ് ഓണംപറമ്പിൽ ഗിരിജയുടെ വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം ക്ഷീര കർഷകർക്കു പ്രോത്സാഹനം നൽകുന്ന പരിപാടികളും, രണ്ടാം ദിനം പച്ചക്കറി മേഖലയിലെ കർഷകർക്കും, മൂന്നാം ദിനം മീൻ വളർത്തു കളർഷകർക്കും ഗുണകരമാകുന്ന പദ്ധതികളാണ് നടക്കുന്നത്,
അതിന്റെ ഔദ്യോഗിക ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജപാറക്കലിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ നിർവഹിച്ചു,
“നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പക്കഷ്ണം തിന്നുവിൻ “എന്ന വേദ വാക്യം പ്രവർത്തി പദത്തിൽ എത്തിക്കുന്നതിന്നായി ഞാനും എന്റെ നാടും എന്ന സങ്കൽപം, ചിന്തയിലും പ്രവർത്തിയിലും യോജിപ്പിച്ചു കൊണ്ട് മുന്നോട്ടു പോയാലേ അഭിവൃദ്ധിപെടൂ എന്ന് ഉദ്ഘടാന വേളയിൽ പ്രസിഡന്റ് പറഞ്ഞു,
ഡോ: ഗായത്രി സ്വാഗതംപറഞ്ഞ വേദിയിൽ എഡിഎം മിനി മുഖ്യ പ്രഭാഷണം നടത്തി, അസിസ്റ്റന്റ് പ്രൊഫെസ്സർ പ്രശാന്ത് ക്ലാസ്സെടുത്തു, കർഷക സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്തു,