EDAPPAL

കാലടി വിദ്യാപീഠം യുപി സ്കൂളിൽ ദേശീയ ഉറുദു ദിനം ആചരിച്ചു

എടപ്പാൾ:കാലടി വിദ്യാപീഠം യുപി സ്കൂളിൽ ദേശീയ ഉറുദു ദിനം അതിവിപുലമായി ആചരിച്ചു. ഉറുദു അധ്യാപിക നസീഹ ടീച്ചറുടെ നേതൃത്വത്തിൽ ഖവാലിയുടെ രംഗാ വിഷ്കാരത്തോട് കൂടിയാണ് ഉറുദു ദിനം ആചരിച്ചത്. സംഗീത സാന്ദ്രമായ ഗസലുകൾ ആലപിച്ചുകൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും ഉർദു ദിനം വർണ്ണാഭമാക്കി. പ്രധാന അധ്യാപകൻ ശ്രീ ഗിരീഷ് ഉദ്ഘാടനം നിർവഹിക്കുകയും പിടിഎ പ്രസിഡന്റ് ഗണേഷ് കോലത്ര വിദ്യാർത്ഥികൾ തയ്യാറാക്കിയ “മൽഹാർ” മാസികയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. ഉറുദു അസംബ്ലിയിൽ വെച്ച് സബ്ജില്ലാതല ഫുട്ബോൾ ചാമ്പ്യന്മാരായ വിദ്യാപീഠം സ്കൂളിലെ കുട്ടികളെ ആദരിച്ചു. അധ്യാപകർ ആശംസകൾ നേർന്ന് സംസാരിച്ചു. നസീഹ ടീച്ചർ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button