THAVANUR
സംസ്ഥാന ബജറ്റിൽ തവനൂരിന് അവഗണന:
സംസ്ഥാന ബജറ്റിൽ തവനൂരിന് അവഗണന:
തവനൂർ മുസ്‌ലിം ലീഗ് കൗൺസിൽ
തവനൂർ : സംസ്ഥാന ബജറ്റിൽ തവനൂർ നിയോജക മണ്ഡലത്തിന് ലഭിച്ചത് കനത്ത അവഗണനയാണെന്ന് തവനൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കൗൺസിൽ അഭിപ്രായപ്പെട്ടു. എടപ്പാളിലെ നിർദ്ദിഷ്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് അല്പം വിഹിതം മാറ്റി വെച്ചതൊഴിച്ചാൽ മണ്ഡലത്തിൽ അനിവാര്യമായും പരിഗണന ലഭിക്കേണ്ടിയിരുന്ന പല പദ്ധതികളും ബഡ്ജറ്റിൽ ടോക്കൺ തുക മാത്രം വകയിരുത്തിയത് പ്രതിഷേധാര്ഹമാണെന്നും ഇത് എം എൽ എയുടെ കഴിവകേടാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇബ്‌റാഹീം മൂതൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് പി എ റഷീദ്, മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, ജില്ല പഞ്ചായത്ത് മെമ്പർ എ പി സബാഹ്, എം അബ്ദുള്ള ക്കുട്ടി, ആർ കെ ഹമീദ് എന്നിവർ പ്രസംഗിച്ചു.
തവനൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെ പുതിയ ഭാരവാഹികളായി എം അബ്ദുള്ളക്കുട്ടി പ്രസിഡന്റ്, ടി പി ഹൈദരലി ജനറൽ സെക്രട്ടറി, ലത്തീഫ് അയിങ്കലം ട്രഷറർ, ആർ കെ ഹമീദ്, കാലടി കുഞ്ഞിപ്പഹാജി വി പി മൊയ്‌തീൻ കോയ, കെ ടി ബാവ ഹാജി വൈസ് പ്രസിഡന്റ്, എൻ കെ റഷീദ്, മുജീബ് പൂളക്കൽ, അഷറഫ് മാണൂർ, കെ പി അമീൻ സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു